അമ്പലത്തറ: കേശവ്ജി സ്മാരക പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ. നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത അദ്ധ്യക്ഷത വഹിച്ചു. സുകുമാരൻ പെരിയച്ചൂർ മുഖ്യപ്രഭാഷണം നടത്തി. കെ.വി ഗോപാലൻ അനുസ്മരണ പ്രസംഗം നടത്തി. വി.എച്ച്.എസ്.സി പരീക്ഷയിൽ മികച്ചവിജയം നേടിയ കെ.ജെ ഇമ്മാനുവലിന് അശോകൻ നമ്പ്യാർ എൻഡോവ്മെന്റ് സമ്മാനിച്ചു. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ്‌സി കെമിസ്ട്രിയിൽ ഉന്നതവിജയം നേടിയ പി.വി പ്രിയങ്കയെ അനുമോദിച്ചു. പഞ്ചായത്തംഗങ്ങളായ സി. കൃഷ്ണകുമാർ, ശ്രീജിത്ത് പറക്കളായി, വായനശാല പ്രസിഡന്റ് അമ്പലത്തറ നാരായണൻ, അബ്ദുൾ ലത്തീഫ് പെരിയ, എൻ. കരുണാകരൻ പ്രസംഗിച്ചു. പി.വി ജയരാജ് സ്വാഗതവും ഗോപി മുളവന്നൂർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |