കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തരവും സമയബന്ധിതവുമായ പരിഹാരം ആവശ്യപ്പെട്ട് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ചെറുവത്തൂർ ഉപജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അവകാശ പത്രിക സമർപ്പിച്ചു. കെ.എസ്.ടി.യു സംസ്ഥാന പ്രവർത്തക സമിതി അംഗം പി. ഹമീദ്, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ എം.ടി.സി ആരിഫ, പി.വി. ഷുഹൈബ്, റഫീഖ് കള്ളാർ, എം.ഇ.സി.എം ദാവൂദ് എന്നിവർ സംബന്ധിച്ചു. അദ്ധ്യാപക നിയമനാംഗീകാരം, തസ്തിക നിർണയം, പ്രമോഷൻ, സർവീസ് സംബന്ധമായ പ്രശ്നങ്ങൾ, ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ പ്രശ്നങ്ങൾ തുടങ്ങി പൊതുവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന വിഷയങ്ങൾ ഉൾക്കൊള്ളിച്ച 39 ആവശ്യങ്ങളടങ്ങിയ സമഗ്രമായ അവകാശപത്രികയാണ് സമർപ്പിച്ചത്. സ്റ്റാഫ് ഫിക്സേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുക, അദ്ധ്യാപക നിയമനാംഗീകാരവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് അവകാശ പത്രികയിൽ പ്രത്യേക പ്രാധാന്യം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |