SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

കർഷക തൊഴിലാളി സംഘം മാർച്ച്

karshaka
ജില്ലാ കർഷക തൊഴിലാളി സംഘം (ബി.എം.എസ്) കർഷക തൊഴിലാളി ക്ഷേമ ബോർഡ് ഓഫീസിലേക്ക് നടത്തിയ മാർച്ച്

കാഞ്ഞങ്ങാട്: കർഷക തൊഴിലാളി ക്ഷേമബോർഡിൽ അംഗമായിട്ടുള്ള തൊഴിലാളികൾ അടക്കുന്ന അംശാദായം തിരിമറി നടത്തിയ ജീവനക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കർഷക തൊഴിലാളി സംഘം (ബി.എം.എസ്) കർഷക തൊഴിലാളി ക്ഷേമ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന സമിതി അംഗം കൃഷ്ണൻ കേളോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനിൽ വാഴക്കോട് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വി ബാബു, വൈസ് പ്രസിഡന്റ് ഗീതാബാലകൃഷ്ണൻ, പ്രദീപ് കേളോത്ത്, ലീലാകൃഷ്ണൻ, ഭാസ്കരൻ, അജയൻ, കുഞ്ഞികൃഷ്ണൻ, നാരായണൻ വാഴക്കോട്, സുലോചന കോട്ടപ്പാറ, തങ്കച്ചൻ പാണത്തൂർ, രമിഷ, സുരേഷ് ദേളി, പുഷ്പരാജ്, വിജയകുമാരി, ശ്രീധര ചേനക്കോട്, ബാബുമോൻ ചെങ്കള, രാമചന്ദ്രൻ തട്ടുമ്മൽ എന്നിവർ നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഭാസ്‌കരൻ പൊയ്‌നാച്ചി സ്വാഗതവും ആനന്ദ മുള്ളേരിയ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KARSHAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL