കാസർകോട്: കീഴൂരിൽ നിന്ന് സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ റോഡിലെ നടപ്പാതയിൽ തട്ടി മറിഞ്ഞ് 8 വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്നലെ രാവിലെ ഒമ്പതോടെ കാസർകോട് എം.ജി റോഡിൽ ഫോർട്ട് റോഡ് - ചക്കര ബസാർ കവലയ്ക്ക് സമീപമാണ് അപകടം. കീഴൂർ കടപ്പുറത്തെ ഉമേശൻ ഓടിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർത്ഥികളുമായി കാസർകോട്ടെ മഡോണ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് നടപ്പാതയുടെ സ്ലാബിൽ തട്ടി നിയന്ത്രണം നഷ്ടമായത്. തുടർന്ന് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. കുട്ടികളെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
പരിക്കേറ്റ വിദ്യാർഥികൾ റിയ (7) രണ്ടാം ക്ലാസ്, ടി.ഐ.എൽ.പി സ്കൂൾ, പള്ളം, ദീപ്ന (12) ഏഴാം ക്ലാസ്, അധർവ് (6) ഒന്നാം ക്ലാസ്, നിഹാൻ (6) ഒന്നാം ക്ലാസ്, അനശ്വര (11) ഏഴാം ക്ലാസ്, (നാലുപേരും ജി.യു.പി സ്കൂൾ, കാസർകോട്), ആരാധ്യ (11) ഏഴാം ക്ലാസ്, മറിയം (11) ഏഴാം ക്ലാസ്, ആർവിൻ (7) രണ്ടാം ക്ലാസ്, (മൂന്നപേരും മഡോണ എ.യു.പി സ്കൂൾ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |