ചെറുവത്തൂർ: ക്ഷീര-മൃഗസംരക്ഷണ മേഖലയിലെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും കർഷകരുടെ സുസ്ഥിരമായ ഉപജീവനം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് കുടുംബശ്രീ കാസർകോട് ജില്ലാ മിഷനും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ജീവനം 2.0' മൃഗസംരക്ഷണ ജീവനോപാധി സുരക്ഷാ ക്യാമ്പയിൻ ചെറുവത്തൂരിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മിനിമോൾ, മെമ്പർമാരായ എം. ശോഭ, കെ. ശാന്ത എന്നിവർ പ്രസംഗിച്ചു. ചെറുവത്തൂർ ഡിസ്പെൻസറിയിലെ വെറ്ററിനറി ഡോക്ടർ വർഷ ക്ലാസെടുത്തു. മെമ്പർ സെക്രട്ടറി ടി.വി ബാബു സ്വാഗതവും എം.ഇ കൺവീനർ സാവിത്രി കണ്ണൻ നന്ദിയും പറഞ്ഞു. പശു, ആട്, കോഴി വളർത്തൽ കർഷകർക്ക് ആവശ്യമായ സപ്ലിമെന്ററി ഫുഡിന്റെ കിറ്റുകൾ വിതരണം ചെയ്തു. നൂറോളം കർഷകർ ക്യാമ്പയിനിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |