SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.08 AM IST

സി.പി.ഐ കാൽനട ജാഥ

cpi
കാൽനട പ്രചരണ ജാഥ സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സി.പി.ഐ അജാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ തുടങ്ങി. വിലക്കയറ്റം അവസാനിപ്പിക്കുക, വനിത സംവരണം ഉടനടി നടപ്പിലാക്കുക, യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബദലാവ് സരൂരി ഹേ എന്ന ലക്ഷ്യത്തോടെ ഡൽഹി റാം ലീല മൈതാനത്ത് സപ്തംബർ ഒന്നിന് സി.പി.ഐ പാർലമെന്റിലേക്ക് മാർച്ചും ധർണയും നടത്തുന്നതിന്റെ ഭാഗമായാണ് കാൽനട പ്രചരണ ജാഥ നടത്തിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു ഉദ്ഘാടനം ചെയ്തു. കെ. ബിന്ദു അദ്ധ്യക്ഷയായി, കെ.വി കൃഷ്ണൻ, കരുണാകരൻ കുന്നത്ത്, പി മിനി, ഗംഗാധരൻ പള്ളിക്കാപ്പിൽ, എം മുരളീധരൻ, പ്രകാശൻ പള്ളിക്കാപ്പിൽ, രാജൻ താടി, ഗിരീഷ് പാണംതോട്, ടി. അജയകുമാർ എന്നിവർ സംസാരിച്ചു. ജാഥ ലീഡർ എ. തമ്പാൻ സ്വാഗതവും പി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL