SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.31 AM IST

വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

award
വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നാലാം വാതുക്കൽ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കുന്ന്: പാലക്കുന്ന് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നാലാം വാതുക്കൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ജയാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കാപ്പിൽ മുഹമ്മദ് ഷിയാസ് മുഖ്യാതിഥിയായി. ട്രസ്റ്റ് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചന്ദ്രൻ നാലാം വാതുക്കൽ, കാപ്പിൽ മുഹമ്മദ് സിയാസ് എന്നിവർ ഉപഹാരം നൽകി ആദരിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, കരിപ്പോടി അയ്യപ്പ ഭജന മന്ദിരം പ്രസിഡന്റ് ഗംഗാധരൻ മേലത്ത്, രക്ഷാധികാരി കുഞ്ഞമ്പുനായർ, വൈസ് ചെയർമാൻ സതീശൻ പൂർണ്ണിമ, മല്ലികാ ഗോപാലൻ, ശ്രീജ പുരുഷോത്തമൻ തുടങ്ങിയവർ സംബന്ധിച്ചു. ട്രസ്റ്റ് കൺവീനർ അശോക് കുതിരക്കോട് സ്വാഗതവും ട്രഷറർ ബി. ദേവദാസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL