കാസർകോട്: നരേന്ദ്ര മോദി ജനസേവനത്തിന്റെ പാതയിൽ 25 വർഷം പൂർത്തിയാക്കുന്ന സന്ദർഭത്തിൽ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി, ബി.ജെ.പി ഭാരവാഹികൾക്കും ജനപ്രതിനിധികൾക്കും ജില്ലാ, മണ്ഡലം ഉപസമിതി അംഗങ്ങൾക്കുമായി ഡോ. ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിൽ ശില്പശാല സംഘടിപ്പിച്ചു. ബി.ജെ.പി കണ്ണൂർ മേഖലാ പ്രഭാരിയും സംസ്ഥാന സെൽ കോർഡിനേറ്ററുമായ അഡ്വ. വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനി അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ മേഖല സംഘടനാ സെക്രട്ടറി എ.വി ഷിജു, ജനറൽ സെക്രട്ടറിമാരായ പി.ആർ സുനിൽ, എൻ. ബാബുരാജ്, മനുലാൽ മേലത്ത്, മുതിർന്ന നേതാക്കളായ എം. സഞ്ജീവ് ഷെട്ടി, വി. രവീന്ദ്രൻ, അഡ്വക്കറ്റ് ബാലകൃഷ്ണ ഷെട്ടി, സതീഷ് ചന്ദ്ര ഭണ്ഡാരി, സവിത, എ. വേലായുധൻ, രാമപ്പ മഞ്ചേശ്വരം, സുധാമ ഗോസാഡ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |