SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

പി.ടി.ബി. സ്മാരക ബാലശാസ്ത്ര പരീക്ഷ

bala
ഡോ. നന്ദകുമാർ കോറോത്ത് ചോദ്യ പേപ്പർ നൽകി ബാലശാസ്ത്ര പരീക്ഷ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: വിദ്യാർത്ഥികളുടെ അന്വേഷണ തൃഷ്ണയും സ്വയം പഠന ശേഷിയും വികസിപ്പിക്കാൻ സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്രം), പൊതു വിദ്യാഭാസ വകുപ്പ്, മലയാളം മിഷൻ, കാൻഫെഡ്, പി.ടി.ബി. സ്മാരക ട്രസ്റ്റ് സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന മുപ്പത്തി ഏഴാമത് പി.ടി.ബി. സ്മാരക ബാലശാസ്ത്ര പരീക്ഷ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം നീലേശ്വരം എൻ.കെ.ബി.എം.എ.യു. പി സ്കൂളിൽ ബാലശാസ്ത്ര പരീക്ഷ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. നന്ദകുമാർ കോറോത്ത് നിർവ്വഹിച്ചു. പ്രധാനദ്ധ്യാപകൻ ശ്യാം ഭട്ട് അദ്ധ്യക്ഷത വഹിച്ചു. വിജയകുമാർ ഹരിപുരം സ്വാഗതവും കെ.വി ദിവ്യ നന്ദിയും പറഞ്ഞു. പത്മനാഭൻ അയ്യപ്പൻ കോട്ട, എ.വി പത്മനാഭൻ, മനോജ് ഒഴിഞ്ഞവളപ്പ് സംസാരിച്ചു. ആരോടും ചോദിക്കാം, ഏത് പുസ്തകവും വായിക്കാം, എവിടെ നിന്നും ഉത്തരങ്ങൾ ശേഖരിക്കാം എന്ന രീതിയിൽ ഒരു മാസം കൊണ്ട് ഉത്തരങ്ങൾ കണ്ടെത്തുന്നതാണ് പരീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL