ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഇനി എഐ മറുപടി നൽകും. ഇതിനായി പ്രത്യേക എഐ സാങ്കേതിക വിദ്യ അധിഷ്ഠിത ഹെൽപ്പ്ലൈൻ സംവിധാനം ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. പരീക്ഷാ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും വിദഗ്ദ്ധരിൽ നിന്നും നിർദേശം സ്വീകരിക്കാനായി നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള ഹൈ പവർ ടാസ്ക് ഫോഴ്സ് ഉപയോഗിച്ചിരുന്ന ടോൾ ഫ്രീ നമ്പറായ (1800 180 47 47) ആണ് ഇതിനായി പുനഃക്രമീകരിക്കുന്നത്.
ഏത് ഭാഷയിലും സംസാരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും അതിനനുസരിച്ചുള്ള മറുപടി ലഭ്യമാക്കാനും എഐ ഹെൽപ്പ്ലൈൻ വഴി സാധിക്കും. പ്രാദേശിക ഭാഷകൾ മാത്രം സംസാരിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ ആശ്വാസമാണിത്. ജെഇഇ, യുജിസി - നെറ്റ് തുടങ്ങിയ പരീക്ഷകൾ എപ്പോഴാണ്, എങ്ങനെ അപേക്ഷിക്കണം, അടയ്ക്കേണ്ട ഫീസ് എത്രയാണ്, ആവശ്യമായ രേഖകൾ എന്തൊക്കെ, അവസീന തീയതി, യോഗ്യതാ മാനദണ്ഡങ്ങൾ തുടങ്ങിയ എല്ലാ സംശയങ്ങൾക്കും ഈ നമ്പറിലൂടെ നിങ്ങൾക്ക് തത്സമയം ഉത്തരം ലഭിക്കും.
നിലവിൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. പൂർത്തിയാകുന്നതോടെ സേവനം ഔദ്യോഗികമായി പൊതുജനങ്ങൾക്ക് ലഭ്യമാകും. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ എൻടിഎയുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും പരിഷ്കരണവും വരുത്തുന്നതിന്റെ ഭാഗമായാണ് ആറംഗ ടാസ്ക് ഫോഴ്സിന്റെ മേൽനോട്ടത്തിൽ പുതിയ മാറ്റം നടപ്പിലാക്കുന്നത്.
The central government is developing an AI-powered helpline to answer students’ queries about National Testing Agency (NTA) exams, including JEE and UGC NET. The toll-free number 1800 180 47 47 will provide multilingual assistance on applications, fees, eligibility, required documents, and deadlines. The service is currently undergoing testing and will be officially launched after trials are completed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |