കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ഇന്റർ കോളേജ് ബാഡ്മിന്റൺ പുരുഷ വിഭാഗം മത്സരത്തിൽ പയ്യന്നൂർ കോളേജ് ജേതാക്കളായി. സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ രണ്ടാംസ്ഥാനവും സെന്റ് ജോസഫ് കോളേജ് പിലാത്തറ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം സർവ്വകലാശാല കായിക വിഭാഗം മേധാവി ഡോ. എ. പ്രവീൺ നിർവഹിച്ചു. സർവ്വകലാശാല കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ.വി അനൂപ്, കേയി സാഹിബ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അബ്ദുറഹ്മാൻ, സെന്റ് പയസ് ടെൻത് കോളേജ് കായിക വിഭാഗം മേധാവി പി. രഘുനാഥ്, സർ സയിദ് കോളേജ് കായിക വിഭാഗം മേധാവി ഡോ. കെ.വി മഹേഷ് കെ വി എന്നിവർ സംസാരിച്ചു. രാജപുരം സെന്റ് പയസ് ടെൻത് കോളേജാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |