SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

ആത്മഹത്യ പ്രതിരോധ ദിനം ജില്ലാതല ഉദ്ഘാടനം

suicide
ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെർക്കള നിർവഹിക്കുന്നു.

കാഞ്ഞങ്ങാട്: ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം എടനീർ എച്ച്.എച്ച്.എസ്.ഐ.ബി.എസ്. സ്കൂളിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെർക്കള നിർവഹിച്ചു. സലീം എടനീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ജസ്‌ന മനാഫ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എസ് മൊയ്തു ഗോളിയടുക്ക, ചെങ്കള ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശാന്തകുമാരി, പ്രിൻസിപ്പാൾ പി. പ്രഭാകരൻ, ഹസീബ്, ഡോ. ഗോപേഷ് എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജൻ സ്വാഗതവും കെ.വി ഗോപിനാഥ് നന്ദിയും പറഞ്ഞു. ബോധവത്കരണ സെമിനാറിൽ ഡോ. ശ്രീജിത്ത് കൃഷ്ണൻ ക്ലാസ്സെടുത്തു. ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെർക്കള നിർവഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL