SignIn
Kerala Kaumudi Online
Monday, 14 September 2026 3.06 AM IST

നാടക് ജില്ലാ സമ്മേളനം സമാപിച്ചു

natak
നാടക് ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: നാടക പ്രവർത്തനം ഊർജസ്വലമാക്കുന്നതിനായി ജില്ലയിൽ നാടകത്തിനായി തിയേറ്റർ സമുച്ചയം സ്ഥാപിക്കണമെന്നും മടിക്കൈ അമ്പലത്തുകരയിലെ ടി.എസ് തിരുമുമ്പ് സ്മാരകം പ്രവർത്തനക്ഷമമാക്കണമെന്നും നാടക് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജയൻ കാടകം അദ്ധ്യക്ഷത വഹിച്ചു. റഫീഖ് മണിയങ്കാനം, പ്രകാശൻ ചെങ്ങൽ, ഫ്രാൻസിസ് ഇരിങ്ങേൽ, സി. ശ്രീരാജ്, മീനാക്ഷി, രേഖ എന്നിവർ സംസാരിച്ചു സംഘാടക സമിതി ചെയർമാർ എം. രാഘവൻ സ്വാഗതവും സുധാകരൻ കാടകം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: റഫീഖ് മണിയങ്ങാനം (പ്രസിഡന്റ്), രാമകൃഷ്ണൻ വാണിയമ്പാറ, രവി പട്ടേന, സുധാ ലക്ഷ്മി, അജിതാ രാജ് (വൈസ് പ്രസിഡന്റുമാർ), നന്ദകുമാർ മാണിയാട്ട് (സെക്രട്ടറി), സുധാകരൻ കാടകം, ചന്ദ്രൻ തൃക്കരിപ്പൂർ, സജിതകുമാരി, രാജേഷ് അഴീക്കോടൻ (ജോയിന്റ് സെക്രട്ടറിമാർ), വിജയൻ കാടകം (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL