കാഞ്ഞങ്ങാട്: ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ 2026 ജൂലായ് അഡ്മിഷൻ പഠിതാക്കൾക്കുള്ള ഇൻഡക്ഷൻ പോഗ്രാം നെഹ്‌റു കോളേജിൽ പ്രിൻസിപ്പൽ ഡോ. പി.വി റീജ ഉദ്ഘാടനം ചെയ്തു. കോളേജ് ഐ.ക്യൂ.എ.സി കോ ഓഡിനേറ്റർ എ.വി മിഥുൻ അദ്ധ്യക്ഷനായി. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും സർവ്വകലാശാലയുടെ പഠിതാവുമായ സമീർ സിദ്ധിഖിയെ ആദരിച്ചു. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി. ദീപ പഠിതാക്കൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ എൻ. ജിതിൻ റാം സംസാരിച്ചു. ഡോ. കെ.വി വിനേഷ് കുമാർ സ്വാഗതവും വി.വി രാജ്മോഹൻ നന്ദിയും പറഞ്ഞു. നെഹ്‌റു കോളേജിൽ പ്രവർത്തിക്കുന്ന ഓപ്പൺ സർവ്വകലാശാല സെന്ററിൽ 28 കോഴ്സുകളിലേക്കാണ് ഇപ്പോൾ അഡ്മിഷൻ നടക്കുന്നത്. 30 വരെ പഠിതാക്കൾക്ക് അപേക്ഷ നൽകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |