ഉദുമ: പേവിഷ ബാധ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നതിന്റെ ഭാഗമായി ഉദുമ പഞ്ചായത്തിലും പ്രതിരോധ വാക്‌സിനേഷൻ ക്യാമ്പ് ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പേവിഷബാധയെ പറ്റി സ്‌കൂൾ കുട്ടികൾക്കുള്ള ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഉദുമ ജി.എൽ.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നാലാംവാതുക്കൽ ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമപഞ്ചായത്ത് സീനിയർ വെറ്ററിനറി സർജൻ ഡോ. ഇ. ചന്ദ്രബാബു പേ വിഷബാധയെപ്പറ്റിയും വാക്‌സിനേഷന്റെ പ്രാധാന്യത്തെപ്പറ്റിയും വിശദമായ ക്ലാസ് എടുത്തു. ഓമന മൃഗങ്ങളെ വളർത്തുന്ന എല്ലാ കുട്ടികളോടും വീട്ടിൽ പോയി മാതാപിതാക്കളോട് വാക്‌സിനേഷൻ ചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി ബോധവൽക്കരിക്കാൻ അഭ്യർത്ഥിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ജയചന്ദ്രൻ സ്വാഗതവും ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ റെസിയ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |