SignIn
Kerala Kaumudi Online
Sunday, 04 October 2026 1.19 AM IST

തെരുവുനായ ആക്രമണം: 3 വയസുകാരനും അമ്മൂമ്മയ്ക്കും ഗുരുതരപരിക്ക്

dd

കൊല്ലം:തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരനും അമ്മൂമ്മയ്ക്കും മുഖത്ത് ഗുരുതരമായി പരിക്കേറ്റു.

പട്ടാഴി കന്നിമേലിൽ മാവിള ഉന്നതിയിൽ മാവിള വീട്ടിൽ പ്രശാന്ത്-അഞ്ജന ദമ്പതികളുടെ മകൻ ദർശിത്, അമ്മൂമ്മ ശോഭന(52) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9ന് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ദർശിത്തിന്റെ മുഖത്ത് തെരുവുനായ കടിക്കുകയായിരുന്നു. ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശോഭനയ്ക്കും കടിയേറ്റത്. ഇരുവരുടെയും മുഖത്ത് ആഴത്തിലുള്ള മുറിവുണ്ട്. പരിക്ക് ഗുരുതരമായതിനാൽ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിലാണ്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സയ്ക്കു ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. മറ്റ് തെരുവുനായ്ക്കളെ ആക്രമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഓടിച്ചുവിട്ട നായയാണ് കടിച്ചത്. നായയെ കണ്ടെത്താനായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA