പള്ളുരുത്തി: ഇടക്കൊച്ചിയിലെ വിവിധയിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കാടുകയറി തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമാകുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതമാകുന്നു. പാവുമ്പായിമൂല മുതൽ അക്വിനാസ് കോളേജ് വരെയുള്ള റോഡരികിലെ അനധികൃത പാർക്കിംഗും കാൽനടയാത്ര തടസപ്പെടുത്തുന്നുണ്ട്.
അക്വിനാസ് കോളേജ് മുതൽ കുട്ടിക്കൃഷ്ണൻ വൈദ്യർ റോഡ് വരെയുള്ള സംസ്ഥാന ഹൈവേയിലും ഇന്ദിരാഗാന്ധി റോഡിലെ ഡെൻസിപ്പറമ്പ് പരിസരത്തും ഉപേക്ഷിക്കപ്പെട്ട കാറുകളും ഓട്ടോകളും മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറി. രാത്രികാലങ്ങളിൽ ഫുട്പാത്തിലൂടെ പോകുന്ന യാത്രക്കാർക്കുനേരെ തെരുവുനായ്ക്കൾ ചാടിവീഴുന്നത് പതിവാണ്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. കൊച്ചി നഗരസഭയും പൊലീസും ജനപ്രതിനിധികളും അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് മുൻ കൗൺസിലർ അഭിലാഷ് തോപ്പിലും കൗൺസിലർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് സാമൂഹ്യപ്രവർത്തകൻ എം.എക്സ്. ജൂഡ്സണും ആവശ്യപ്പെട്ടു.
Abandoned vehicles lying at various locations in Edakochi have become overgrown with vegetation and turned into shelters for stray dogs and reptiles, causing inconvenience and safety concerns for commuters and local residents.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |