കാഞ്ഞങ്ങാട്: സി.പി.എമ്മിന്റെ സമുന്നത നേതാവും മുൻ എം.എൽ.എയും മുൻ മുൻസിപ്പൽ ചെയർമാനും മികച്ച സഹകാരിയുമായ അഡ്വ. കെ. പുരുഷോത്തമന്റെ സ്മരണാർത്ഥം രൂപീകരിച്ച ഫൗണ്ടേഷൻ ഓഫീസ് കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. പി. അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. രാജ്മോഹനൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ നിഷാന്ത്, പാർട്ടി ഏരിയാ കമ്മിറ്റി അംഗം എം. പൊക്ലൻ, നഗരസഭ മുൻ ചെയർപേഴ്സൺ കെ.വി സുജാത, അഡ്വ. പുരുഷോത്തമന്റെ സഹധർമ്മിണി കാർത്യായനി എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി കെ. സബീഷ് സ്വാഗതവും അഡ്വ. എൻ. സുധീർ നന്ദിയും പറഞ്ഞു. ബസ് സ്റ്റാൻഡിനു പിറകിലുളള കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |