കാഞ്ഞങ്ങാട്: കനിവ് ഹോം കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കനിവ് ഫിസിയോതെറാപ്പി സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. കനിവ് ഏരിയ പ്രസിഡന്റ് അഡ്വ. കെ. രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ അജാനൂർ, കെ.വി രതീഷ്, കോട്ടച്ചേരി ബാങ്ക് പ്രസിഡന്റ് എം. രാഘവൻ, കെ.വി ജയപാലൻ, എം. ദാക്ഷയണി, പത്മിനി, സുമതി, രവീന്ദ്രൻ കൊവ്വൽ പള്ളി, ഹരീഷ് പുല്ലൂർ എന്നിവർ സംസാരിച്ചു. കനിവ് ഏരിയ സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതവും കെ.വി ദാമോദരൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ നിരവധി രോഗികളെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ ഫിസിയോതെറാപ്പിസ്റ്റ് എൻ.പി രേഖയെ അനുമോദിച്ചു. രോഗികളും ബന്ധുക്കളും പൊതു പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |