SignIn
Kerala Kaumudi Online
Monday, 12 October 2026 5.51 AM IST

ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

ball
ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ് ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: കാസർകോട് റവന്യൂ ജില്ല ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വെള്ളിക്കോത്ത് മഹാകവി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ പ്രീതിമോൾ, സെക്രട്ടറി കെ.വി ബിജു, അമ്പിളി എന്നിവർ സംസാരിച്ചു. 45-മത് ദേശീയ സബ്‌ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് വെങ്കല മെഡൽ നേടിയ വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ദിൽഷയെ അനുമോദിച്ചു. സോജൻ ഫിലിപ്പ് സ്വാഗതവും കെ. സുജിത്ത് നന്ദിയും പറഞ്ഞു. സബ്‌ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളുടെതടക്കമുള്ള മത്സരങ്ങളാണ് വെള്ളിക്കോത്ത് സ്കൂളിൽ നടക്കുന്നത്. വിജയികളാകുന്ന ടീമുകൾ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL