SignIn
Kerala Kaumudi Online
Friday, 02 October 2026 9.13 PM IST

'ഏറെ സവിശേഷമായ നിമിഷം', ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കി ടീമിന്റെ സ്വർണ നേട്ടത്തെ അഭിനന്ദിച്ച് മോദി

READ ENGLISH VERSION
pm-modi-
വനിതാ ഹോക്കി ടീം,​ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഏഷ്യൻ ഗെയിംസിൽ വനിതാ ഹോക്കി സ്വർണം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്റെ നേട്ടം ഏറെ സവിശേഷമായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടീമിന്റെ ഈ നേട്ടം രാജ്യത്ത് ഹോക്കിയുടെ ജനപ്രീതി കൂടുതൽ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

'ഇന്ത്യൻ ഹോക്കിയെ സംബന്ധിച്ചിടത്തോളം ഏറെ സവിശേഷതയുള്ള നിമിഷമാണിത്. ഏഷ്യൻ ഗെയിംസിൽ നാല് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം സ്വർണ മെഡൽ നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ വിജയത്തിൽ രാജ്യം മുഴുവൻ സന്തോഷിക്കുകയാണ്. മികച്ച കഴിവിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമാണ് ഈ നേട്ടം. ടീമിന്റെ നിശ്ചയദാർഢ്യവും ഏറെ പ്രചോദനകരമാണ്. വരാനിരിക്കുന്ന മത്സരങ്ങളിൽ ടീമിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. ഈ വിജയം രാജ്യത്തുടനീളം ഹോക്കിയുടെ ജനപ്രീതി ഇനിയും വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'- മോദി കൂട്ടിച്ചേർത്തു.

വനിതാ ഹോക്കി ഫൈനലിൽ ചൈനയെ 1–0ന് തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നേടിയത്. 1982ന് ശേഷം ആദ്യമായാണ് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസിൽ ഹോക്കി സ്വർണം സ്വന്തമാക്കുന്നത്. വിജയത്തോടെ 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിനുള്ള യോഗ്യതയും ഇന്ത്യ ഉറപ്പാക്കി.

English Summary

Prime Minister Narendra Modi congratulated the Indian women's hockey team for winning Asian Games gold, their first in over four decades. The team defeated China 1-0, securing qualification for the 2028 Los Angeles Olympics. Modi expressed hope this victory would boost hockey's popularity in India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PMMODI, INDIAN WOMEN HOCKEY, SPORTS, NATIONALNEWS, ASIANGAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360