
കാസർകോട്: തെരുവ് കച്ചവടക്കാരുടെ ഉപജീവന സുരക്ഷയും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന 'പി.എം സ്വാനിധി' പദ്ധതി സെൻസസ് ടൗണുകളിലേക്കും വ്യാപിപ്പിക്കുന്നു. കേരളത്തിൽ കുടുംബശ്രീയാണ് പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസി.
അർഹരായ വഴിയോര കച്ചവടക്കാർക്ക് ബന്ധപ്പെട്ട പഞ്ചായത്തുകൾ വഴി ഇതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പദ്ധതിയിലൂടെ കച്ചവടക്കാർക്ക് ഘട്ടംഘട്ടമായി ആകർഷകമായ വായ്പ ആനുകൂല്യങ്ങൾ ലഭിക്കും. ഒന്നാം ഘട്ടം 15,000 രൂപ, രണ്ടാം ഘട്ടം 25,000 രൂപ, മൂന്നാം ഘട്ടം 50,000 രൂപ എന്നിങ്ങനെയാണ് വായ്പ നൽകുന്നത്. പഞ്ചായത്തുകളിൽ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അന്തിമ അനുമതി നൽകേണ്ട ചുമതല അതത് ബ്ലോക്ക് പഞ്ചായത്തുകൾക്കാണ്.
കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വിശദീകരിച്ചത്. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാരായ ആർ. രാരാരാജ്, ബി.സി ബിജേഷ്, ജില്ലാ ജോയിന്റ് ഡയറക്ടർ ജയ് പി. ബാൽ, മുൻസിപ്പാലിറ്റി സെക്രട്ടറിമാർ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
ആദ്യഘട്ടം ഈ പഞ്ചായത്തുകളിൽ
കാഞ്ഞങ്ങാട് ബ്ലോക്ക്: അജാനൂർ, പള്ളിക്കര, ഉദുമ
കാസർകോട് ബ്ലോക്ക്: ചെമ്മനാട്, ചെങ്കള, കുമ്പള, മധൂർ, മൊഗ്രാൽ പുത്തൂർ
മഞ്ചേശ്വരം ബ്ലോക്ക്: മഞ്ചേശ്വരം, മംഗൽപാടി.
നീലേശ്വരം ബ്ലോക്ക്: പിലിക്കോട്, തൃക്കരിപ്പൂർ
അർഹരായ എല്ലാ വഴിയോര കച്ചവടക്കാരും ഈ പദ്ധതി പ്രയോജനപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് അതത് കുടുംബശ്രീ യൂണിറ്റുകളുമായോ പഞ്ചായത്ത് ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്.
അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |