SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

മുൻകാല നാടക നടന്മാരെ ആദരിച്ചു

drama
ആദരവ് ചടങ്ങ് ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷൻ ഇ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: സത്യൻ സ്മാരക വായനശാലയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുൻകാല നാടകനടന്മാരെ ആദരിച്ചു. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷൻ ഇ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. ബാലൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സജി കല്ലിടുക്കിൽ, വൈസ് പ്രസിഡന്റ് എം.വി സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഇരിക്കൂർ പൊലിസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറും നാടക, സിനിമ, സീരിയൽ നടനുമായ സദാനന്ദൻ ചേപ്പറമ്പ് മുഖ്യ പ്രഭാഷണവും ആദരിക്കലും നടത്തി. സി.യു മാത്യു, പി.ടി സണ്ണി, ഇ.വി രാമചന്ദ്രൻ, കെ.കെ ഭാസ്‌ക്കരൻ,ജോസ് കട്ടിയാങ്കൽ, തോമസ് കുഴിക്കാട്ട്, ജനാർദ്ദനൻ കാണിയേരി, തോമസ് കൈതക്കനിരപ്പേൽ, ജയിംസ്‌തേക്കിലക്കാട്ടിൽ, ഏബ്രഹാം രാമച്ചനാട്ട്, കെ.വി ഗോപാലൻ, ഏബ്രഹാം കല്ലനാൽ, ഇ.വി കുഞ്ഞിരാമൻ, മേരി മാവേലി, സുജ കല്ലിടുക്കിൽ, സി.എം ജോസഫ്, ബേബി വഞ്ചിയിൽ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL