SignIn
Kerala Kaumudi Online
Monday, 02 November 2026 5.12 AM IST

എസ്.ടി.യു കണ്ണൂർ ജില്ലാ കൗൺസിൽ യോഗം

stu
എസ്.ടി.യു കണ്ണൂർ ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കേരളത്തിൽ യു.ഡി.എഫ് സർക്കാർ നടപ്പാക്കാനിരിക്കുന്ന ലേബർ കോഡ് പരിഷ്‌കരണങ്ങൾ തൊഴിലാളികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമല്ലാത്തതും രാജ്യത്തിനാകെ മാതൃകയായിരിക്കുമെന്നും എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ പറഞ്ഞു. കണ്ണൂർ ബാഫഖി സൗധത്തിൽ നടന്ന എസ്.ടി.യു കണ്ണൂർ ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ പാസാക്കിയ നാല് ലേബർ കോഡുകളുടെയും ഉള്ളടക്കം തൊഴിലാളിദ്രോഹപരമാണ്. എന്നാൽ കേരളത്തിൽ ഇവ നടപ്പാക്കുമ്പോൾ തൊഴിലാളികൾക്കുണ്ടാകുന്ന ദോഷങ്ങൾ പരമാവധി കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുക. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ സർക്കാർ സന്നദ്ധമാണെന്നും തൊഴിലാളി സംഘടനകളുമായി കൂടിയാലോചിച്ച ശേഷമേ ലേബർ കോഡുകൾക്കുള്ള സംസ്ഥാന ചട്ടങ്ങൾ നടപ്പാക്കൂവെന്നും ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും റഹ്മത്തുള്ള പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL