SignIn
Kerala Kaumudi Online
Wednesday, 16 September 2026 10.44 AM IST

കാസർകോട് 268 പേർക്ക് കൊവിഡ്

corona

കാസർകോട്: ജില്ലയിൽ 268 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 257 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 7 പേർക്കും വിദേശത്ത് നിന്നെത്തിയ നാലു പേർക്കുമാണ് രോഗബാധ ഉണ്ടായത്. 107 പേർരോഗമുക്തരായി.

ഇതുവരെ 9415 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 686 പേർ വിദേശത്ത് നിന്നെത്തിയവരും 520 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 8209 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 7278 പേർക്ക് കൊവിഡ് നെഗറ്റീവായി. മരണപ്പെട്ടവർ 72 പേരാണ്. നിലവിൽ 2065 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 1046 പേർ വീടുകളിലാണുള്ളത്.

വീടുകളിൽ 3042 പേരും സ്ഥാപനങ്ങളിൽ 906 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 3948 പേരാണ്. പുതിയതായി 297 പേരെ കൂടി ഇന്നലെ നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1362 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 357 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, COVID 268
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL