SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.27 AM IST

'ഗവ. ഹോമിയോ ഡിസ്‌പെൻസറി ഇരട്ടയാറിൽ നിലനിറുത്തണം"

കട്ടപ്പന: ഈട്ടിത്തോപ്പിൽ നിന്ന് മാറ്റിയ ഗവ. ഹോമിയോ ഡിസ്‌പെൻസറി പഞ്ചായത്തിന്റെ സിരാകേന്ദ്രമായ ഇരട്ടയാർ ടൗണിൽ നിലനിറുത്തണമെന്ന് ഇരട്ടയാർ സീനിയർ സിറ്റിസൺ ഫോറം ആവശ്യപ്പെട്ടു. ഈട്ടിത്തോപ്പിലെ കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് അപകടാവസ്ഥയിലാണ്. ഡി.എം.ഒയുടെ നിർദേശത്തെ തുടർന്നാണ് ഇരട്ടയാറ്റിലേക്ക് മാറ്റിയത്. ഈട്ടിത്തോപ്പിൽ പ്രതിദിനം 10ൽ താഴെ ആളുകൾ മാത്രമാണ് ഒ.പിയിൽ എത്തിയിരുന്നത്. ചില ദിവസങ്ങളിൽ അഞ്ചിൽ താഴെ മാത്രം. ഇരട്ടയാറിൽ പ്രവർത്തിക്കുമ്പോൾ എല്ലാ വാർഡുകളിൽ നിന്നുമുള്ളവർക്ക് എത്തിച്ചേരാൻ കഴിയും. വയോജനങ്ങൾക്കും കുട്ടികൾക്കും പ്രയോജനപ്പെടുന്ന ആശുപത്രി ഇരട്ടയാറിൽ തുടരണം. ചിലർ രാഷ്ട്രീയലാഭത്തിനായി നടത്തുന്ന പ്രസ്താവനങ്ങളും സമരങ്ങളും ജനത്തോടുള്ള വെല്ലുവിളിയാണെന്നും ഔസേപ്പച്ചൻ ശൗര്യംകുഴി, ദേവരാജൻ, പാപ്പാ താണോലി, സിബി കുരിശുംമൂട്ടിൽ എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL