
പൊൻകുന്നം : വിശ്വകർമ്മജർ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് റോണി കെ.ബേബി എം.എൽ.എ പറഞ്ഞു. കേരള വിശ്വകർമ്മസഭ 348ാം നമ്പർ പൊൻകുന്നം ശാഖയുടെ ഋഷിപഞ്ചമി സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖപ്രസിഡന്റ് വി.ഡി.ബിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി കെ.കെ.ഹരി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി യൂണിയൻ പ്രസിഡന്റ് എം.റിനു ഋഷിപഞ്ചമി സന്ദേശം നൽകി. പി.എം.സരേഷ് മുല്ലശ്ശേരി, ദീപ്തി ഹരികുമാർ, അനിൽകുമാർ ഇഞ്ചക്കപ്പറമ്പിൽ, ശിവൻകുട്ടി പ്ലാച്ചേരിയിൽ, അശോകൻ കൊറ്റാരത്തിൽ, ലതാ പ്രകാശ്, ബാബുരാജ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |