SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.58 AM IST

107 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി  ₹ 15,000 രൂപ പിഴ

പീരുമേട്: തദ്ദേശസ്ഥാപന ഇന്റേണൽ വിജിലൻസ് ഓഫീസ‌റുടെ (ഐ.വി.ഒ) നേതൃത്തിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡും പീരുമേട് പഞ്ചായത്തും അഴുത ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിൽ പാമ്പനാറിലെ മാതാ സ്റ്റോറിൽ നിന്ന് 107 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി.
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽപ്പന നടത്തിയതിനെ തുടർന്ന് സ്ഥാപനത്തിന് പതിനയ്യായിരം രൂപ പിഴ ചുമത്തി. സർക്കാർ നിശ്ചയിച്ചിട്ടുള്ള അളവിലും താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നതിന് വേണ്ടി സൂക്ഷിച്ചിരുന്നതാണ് പിടിച്ചെടുത്തത്. പ്ലാസ്റ്റിക് നിരോധന നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും വിൽപനയും തടയുന്നതിനായി വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്നും ഐ.വി.ഒ സ്‌ക്വാഡ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL