SignIn
Kerala Kaumudi Online
Wednesday, 16 September 2026 3.38 AM IST

അഞ്ച് ആർ.ഒ.ബികളുടെ സ്ഥലമേറ്റെടുക്കൽ നീളുന്നു

nk
കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ആർ.ഒ.ബികളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ എൻ.കെ.പ്രേമചന്ദ്രൻ എം.പി, ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം മേധാവി ഓംപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ കൊല്ലത്ത് നടന്ന ഉന്നതതല യോഗം

കൊല്ലം: സ്ഥലമേറ്റെടുക്കൽ വൈകുന്നതിനാൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ അഞ്ച് ആർ.ഒ.ബികളുടെ നിർമ്മാണം നീളുന്നു. ഈ പശ്ചാത്തലത്തിൽ മണ്ഡലത്തിലെ 11 ആർ.ഒ.ബികളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ എൻ.കെ. പ്രേമചന്ദ്രൻ എം.പി, ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം മേധാവി ഓംപ്രകാശ് എന്നിവർ പങ്കെടുത്ത് കൊല്ലത്ത് ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി.

പോളയത്തോട് ആർ.ഒ.ബിയുടെ പൊലിംഗ് ആരംഭിച്ചു. അടുത്തവർഷം മേയിൽ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. മയ്യനാട് ആർ.ഒ.ബിയുടെ ടെണ്ടർ നടപടി പുരോഗമിക്കുന്നു. അടുത്ത ദിവസങ്ങളിൽ കരാർ ഉറപ്പിക്കാനായേക്കും ആർ.ഒ.ബി നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കാൻ എം.പിയുടെ നേതൃത്വത്തിൽ എം.എൽ.എമാരുടെ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്താനും മണ്ഡലത്തിലെ മന്ത്രിമാരുടെ സഹായം അഭ്യർത്ഥിക്കാനും ധാരണയായി. എം.എൽ.എ മാരായ ബി.ബി.ഗോപകുമാർ, വിഷ്ണുമോഹൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

മേൽ​പ്പാ​ല​ങ്ങൾ​ക്ക് റെ​യിൽ​വേ അ​നു​മ​തി നൽ​കി​യി​ട്ടും സം​സ്ഥാ​ന ഏ​ജൻ​സി​ക​ളെ നി​ശ്ച​യി​ച്ച് നൽ​കു​ന്ന​തി​നും അ​പ്രോ​ച്ച് റോ​ഡി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ത്ത് നൽ​കു​ന്ന​തി​ലും ക​ഴി​ഞ്ഞ പത്ത് വർഷം സം​സ്ഥാ​ന സർ​ക്കാ​രി​നു​ണ്ടാ​യ വീ​ഴ്​ച​യാ​ണ് മേൽ​പ്പാ​ലം നിർ​മ്മാ​ണം വൈ​കു​ന്ന​തി​ന് കാ​ര​ണം.


എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പി


വൈ​കു​ന്ന​വ


1. ക​ല്ലും​താ​ഴം
റെ​യിൽ​വേ ലൈ​നി​ന് മു​ക​ളി​ലു​ള്ള ഭാ​ഗ​ത്തി​ന്റെ രൂ​പ​രേ​ഖ​യാ​യ ജ​ന​റൽ അറേ​ഞ്ച്‌​മെന്റ് ഡ്രോ​യിം​ഗ് (ജി.എ.ഡി) 2023 സെ​പ്​തം​ബ​റിൽ റെ​യിൽ​വേ അം​ഗീ​ക​രി​ച്ചി​രു​ന്നു. ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ സർവേ ന​മ്പ​രു​ക​ളും ഏ​ക​ദേ​ശ അ​ള​വു​മ​ട​ങ്ങി​യ വി​ജ്ഞാ​പ​ന​ത്തി​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു


2. എ​സ്.എൻ കോ​ളേ​ജ് ജം​ഗ്​ഷൻ
ജി.എ.ഡി 2023 മാർ​ച്ചിൽ റെ​യിൽ​വേ അം​ഗീ​ക​രി​ച്ചു. ഭൂ​മി​യേ​റ്റെ​ടു​ക്കൽ ന​ട​പ​ടി വൈ​കു​ന്നു.


3. കൂ​ട്ടി​ക്ക​ട
ജി.എ.ഡി 2022 ഒ​ക്ടോ​ബ​റിൽ റെ​യിൽ​വേ അം​ഗീ​ക​രി​ച്ചു. സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​ന് മു​ന്നോ​ടി​യാ​യു​ള്ള ന​ട​പ​ടി​കൾ പൂർ​ത്തി​യാ​യി. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക സർ​ക്കാർ അ​നു​വ​ദി​ച്ചി​ല്ല.


4. ഒ​ല്ലാൽ
സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യു​ള്ള സാ​മൂ​ഹ്യാ​ഘാ​ത പഠ​നം ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ല്ല.


5. കു​ണ്ട​റ പ​ള്ളി​മു​ക്ക്

സ്ഥ​ല​മേ​റ്റെ​ടു​ക്കൽ ന​ട​പ​ടി നീ​ണ്ട​തി​നാൽ നേ​ര​ത്തെ​യു​ള്ള രൂ​പ​രേ​ഖ ഉ​പേ​ക്ഷി​ച്ചു. പു​തി​യ രൂ​പ​രേ​ഖ അ​ടി​സ്ഥാ​ന​മാ​ക്കി പ​ള്ളി​മു​ക്കിന്റെ പു​തി​യ ജി.എ.ഡി​ 2025 ഏ​പ്രി​ലിൽ റെ​യിൽ​വേ അം​ഗീ​ക​രി​ച്ചു. ഭൂ​മി ഏ​റ്റെ​ടു​ക്കൽ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു.

പു​തി​യ ആർ.ഒ.ബി​കൾ
കു​ണ്ട​റ മു​ക്ക​ട, കേ​ര​ള​പു​രം, ച​ന്ദ​ന​ത്തോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളിൽ ആർ.ഒ.ബി നിർ​മ്മാ​ണ​ത്തി​നു​ള്ള സം​സ്ഥാ​ന ഏ​ജൻ​സി​യാ​യി ആർ.ബി.ഡി.സി.കെയെ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റിൽ നി​യോ​ഗി​ച്ചു. ജി.എ.ഡി ത​യ്യാ​റാ​ക്കി​വ​രു​ന്നു. ഇ​ള​മ്പ​ള്ളൂർ റെ​യിൽ​വേ ഗേ​റ്റി​ന് റെ​യിൽ​വേ അ​നു​മ​തി നൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും നാ​ളി​തു​വ​രെ സം​സ്ഥാ​ന സർ​ക്കാർ ഏ​ജൻ​സി​യെ നി​യ​മി​ച്ചി​ട്ടി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL