SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.14 AM IST

‘ഹിന്ദി ഹീറോസി’ന് അനുമോദനം

govindha-vilasss-
അരക്കിണർ ഗോവിന്ദവിലാസ് എ.എൽ.പി സ്കൂളിൽ ദേശീയ ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി ഭാഷാപഠനത്തിൽ മികവ് പുലർത്തിയ ‘ഹിന്ദി ഹീറോസ്’ വിദ്യാർത്ഥികളെ അനുമോദിച്ചപ്പോൾ

ബേപ്പൂർ: ദേശീയ ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി അരക്കിണർ ഗോവിന്ദവിലാസ് എ.എൽ.പി സ്കൂളിൽ ഹിന്ദി ഭാഷാപഠനത്തിൽ മികവ് പുലർത്തിയ ‘ഹിന്ദി ഹീറോസ്’ വിദ്യാർത്ഥികളെ അനുമോദിച്ചു. ഹിന്ദി പഠനത്തോടുള്ള കുട്ടികളുടെ താത്പ്പര്യം വർദ്ധിപ്പിക്കുകയും ഭാഷാ പ്രാവീണ്യം, വായനാശീലം, ആശയവിനിമയശേഷി, സർഗാത്മക കഴിവുകൾ എന്നിവ വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഹിന്ദി ഒരു വിഷയമെന്നതിലുപരി വൈവിദ്ധ്യമാർന്ന ഇന്ത്യൻ ഭാഷാ-സാംസ്കാരിക പൈതൃകത്തെ പരിചയപ്പെടാനും ആശയവിനിമയശേഷി വികസിപ്പിക്കാനുമുള്ള പ്രധാന ഉപാധിയാണെന്ന് ഉദ്ഘാടനച്ചടങ്ങിൽ കൗൺസിലർ കൊല്ലരത്ത് സുരേശൻ പറഞ്ഞു. എം.ആർ. പ്രശാന്ത് അദ്ധ്യക്ഷനായി. കെ.സി. അനൂപ് സ്വാഗതവും ടി.ടി. മുൻസീറ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL