SignIn
Kerala Kaumudi Online
Thursday, 22 October 2026 4.55 PM IST

നവോദയയിൽ കരടികളി മത്സരം 12ന്

ശാസ്താംകോട്ട: ഓണത്തിന്റെ വരവറിയിച്ച്‌ കടപുഴ നവോദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരടികളി മത്സരം 12ന്‌ വൈകിട്ട്‌ 7ന്‌ പാട്ടമ്പലം ആറാട്ടുകടവിൽ നടക്കും. ജില്ലയിലെ വിവിധ കരടികളി സംഘങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ഓലകീറി ,ഈർക്കിലി കളഞ്ഞും ഉണങ്ങിയ വാഴയില ശരീരത്തുചുറ്റി മുഖംമൂടി അണിഞ്ഞുമാണ് കരടികൾ ഇറങ്ങുന്നത്. ദേഹമാസകലം കരിയും തേച്ച് അമ്പും വില്ലുമായി വേട്ടക്കാരൻ കൂടി രംഗത്ത് എത്തുന്നതോടെ കരടികളിക്ക് തുടക്കമായി. പാടങ്ങളിൽ നെല്ലിന് കാവൽനിന്ന കർഷകർ രാത്രിയിൽ ഉറങ്ങിപ്പോകാതിരിക്കാൻ വേണ്ടിയാണ് കരടികളി ആരംഭിച്ചതെന്നാണ് വിശ്വാസം. മുമ്പ്‌ ഓണക്കാലത്ത് കരടികളും വേട്ടക്കാരനും പാട്ടുകാരും ചേർന്ന് വീടുകളിൽ സന്ദർശനം നടത്തിയിരുന്നു. പുരാണകഥകളും ആനുകാലിക സംഭവങ്ങളും കോർത്തിണക്കിയ പാട്ടിനൊപ്പമാണ്‌ കരടികൾ ചുവടുവെക്കുന്നത്. ഇടക്കാലത്ത് ക്ഷയിച്ചുപോയ കരടികളിയെ പുനർജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നവോദയ കരടികളിമത്സരം സംഘടിപ്പിക്കുന്നത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL