SignIn
Kerala Kaumudi Online
Saturday, 24 October 2026 5.50 PM IST

വെളിയം സ്വാശ്രയ കർഷക ബോണസ് വിതരണം

cccc
വെളിയം സ്വാശ്രയകർഷക കർഷക സമിതിയുടെ ബോണസ് വിതരണവും കർഷകരെ ആദരിക്കൽ ചടങ്ങും മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം : വെളിയം സ്വാശ്രയ കർഷക സമിതി ബോണസ് വിതരണവും മികച്ച കർഷകരെ ആദരിക്കലും നടന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ വെളിയം വിപണി അങ്കണത്തിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. പ്രശാന്ത് അദ്ധ്യക്ഷനായി. വിപണി പ്രസിഡന്റ്‌ എസ്.ചന്ദ്രബാബു സ്വാഗതം പറഞ്ഞു. വി.എഫ്.പി.സി.കെ ജില്ലാ മാനേജർ ഷീജാ മാത്യു ആമുഖ പ്രസംഗം നടത്തി. തുടർന്ന് മികച്ച കർഷകരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കർഷകരുടെ മക്കളെയും മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ജയശ്രീ വാസുദേവൻ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ സജിനി ഭദ്രൻ, ദിവ്യ സജിത്ത്, പഞ്ചായത്ത്‌മുൻ പ്രസിഡന്റ്‌ ആർ. ബിനോജ്, സഹകരണബാങ്ക് പ്രസിഡന്റ്‌ വി. ഹരിലാൽ, മാർക്കറ്റിംഗ് മാനേജർ ഷാജു തോമസ്, ഡെപ്യുട്ടി മാനേജർ മീര, വിപണി ട്രഷറർ ഉദയഭാനു നായർ, വൈസ് പ്രസിഡന്റ്‌ രാജൻ കുട്ടി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL