കൊല്ലം: ട്രെയിനുകളിൽ വയോജനങ്ങൾക്കുള്ള സൗജന്യ യാത്രാ നിരക്ക് പുന:സ്ഥാപിക്കുകയും സ്ത്രീ സുരക്ഷ ഉറപ്പാക്കുകയും വേണമെന്ന് ജനാഭിപ്രായ വേദി ആവശ്യപ്പെട്ടു. സ്ത്രീകൾക്കു മാത്രം ഒരു കമ്പാർട്ടുമെന്റെങ്കിലും വേണം. അതിൽ ഒരു വനിതാ കോൺസ്റ്റബിളിന്റെ സേവനം ഉറപ്പാക്കണം. എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ നേരിട്ട് കണ്ട് നിവേദനം നൽകാനും തീരുമാനമായി. വനിതാവിഭാഗം കൺവീനർ സലീമാ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡി. ഗീതാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബീന ഉണ്ണിക്കൃഷ്ണൻ, അഡ്വ. നൗഷിദ ബിന്ദു, അഡ്വ. കുളമട ഉണ്ണി, പുന്തലത്താഴം ചന്ദ്രബോസ്, ലത്തീഫ് ഒറ്റത്തെങ്ങിൽ, അഡ്വ. ടി.പി. ജേക്കബ്, വി.എസ്. പ്രസാദ് പെരിനാട്, ആർ. വിക്രമൻ പിള്ള, എൻ രാധാകൃഷ്ണൻ, ജെ. രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |