
ക്ലാപ്പന: നാഷണൽ ആയുഷ് മിഷൻ ക്ലാപ്പന പഞ്ചായത്ത് വയോജന മെഡിക്കൽ ക്യാമ്പും രോഗനിർണയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പുത്തൻപുരമുക്ക് 18ാം നമ്പർ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളി അദ്ധ്യക്ഷനായി. ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുഖ്യാതിഥിയായി. എം.യതീഷ് ,ഡോക്ടർമാരായ സ്നേഹസീമ, ഇന്ദു.സി.ശേഖർ, ഐശ്വര്യ ശേഖർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ്, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു, ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ.മനുരാജ്, വാർഡ് അംഗങ്ങളായ പി.തങ്കമണി, സുഭദ്രകുമാരി, സി.ഷീജ, വി.എസ്.ബിന്ദു, നകുലൻ, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് വർഗീസ് എന്നിവർ സംസാരിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബുജാക്ഷി സ്വാഗതവും ക്ലാപ്പന എച്ച്.എം മെഡിക്കൽ ഓഫീസർ ഡോ.സ്നേഹസീമ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |