കൊല്ലം: തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 'സ്ത്രീ ജീവനക്കാരും തൊഴിലിടവും" എന്ന വിഷയത്തിൽ സർവേ സംഘടിപ്പിച്ചു. ജില്ലാ തല 'സുരക്ഷാ നടത്തം" ജില്ലാ അശുപത്രി അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു.
സ്ഥാപന തലം, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ തലം എന്നിങ്ങനെ വെവ്വേറെയാണ് റിപ്പോർട്ടുകൾ നൽകുക.
കെ.ജി.ഒ.എ സംസ്ഥാന ട്രഷറർ എ.ബിന്ദു സർവേ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് എൽ.മിനിമോൾ അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.ദിലീപ്, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.ബി.ശ്രീകാന്ത്, ആർ.എം.ഒ ഡോ.അനുരൂപ് ശങ്കർ, കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി അനീഷ്, എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം പ്രദീപ് എന്നിവർ സംസാരിച്ചു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എ.ആർ.രാജേഷ് സ്വാഗതവും ജില്ലാ വനിത കൺവീനർ എസ്.ബിജിദാസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |