കൊട്ടാരക്കര :പാമ്പു കടിയേറ്റ് യുവാവ് മരിച്ച സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് ബി.ജെ.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി ആരോപിച്ചു. ചികിത്സ പിഴവിനു കാരണക്കാരായവരെ കണ്ടെത്തി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ പാമ്പുകടിയേറ്റ ഓടനാവട്ടം കൊമ്പാറ നീതുഭവനിൽ നിഥിനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ എട്ടുമണിയോടെ നിഥിൻ മരണമടഞ്ഞു. ആശുപത്രി അധികൃതകൃതരുടെ അനാസ്ഥ കാരണമാണ് നിഥിൻ മരണമടഞ്ഞത് എന്നാരോപിച്ച് ബന്ധുകളും നാട്ടുകാരും ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാം എന്നുമുള്ള പൊലീസിന്റെയും ബന്ധപ്പെട്ടവരുടെയും ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്. അന്വേഷണം നടത്തി നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് രൂപം നൽകുമെന്ന് ബി.ജെ.പി പ്രവർത്തകർ മുന്നറിയിപ്പു നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |