കൊട്ടാരക്കര: മാവേലിക്കര മണ്ഡലത്തിലെ മധുര റയിൽവേ ഡിവിഷൻ പരിധിയിൽ ഉൾപ്പെടുന്ന സ്റ്റേഷനുകളിൽ 1.9 കോടി രൂപയുടെ അടിസ്ഥാന വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രത്യേകിച്ച് ശാരീരിക വൈകല്യമുള്ളവർക്ക് സൗകര്യപ്രദമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ് ലക്ഷ്യമിടുന്നത്.
ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ
3.72 ലക്ഷം രൂപ ചെലവിൽ പാർക്കിംഗ് ഏരിയ പ്രവേശന പാത, കത്തിരിപ്പു മുറി എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
പ്ളാറ്റ് ഫോം 1ലെ നവീകരണവും ടൈൽസ് പാകലും നടന്നു വരുന്നു. ഇതിന് 4.69 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ
പ്രവേശന പാതയും പൂന്തോട്ടവും പുനർ നിർമ്മിക്കുകയും വനിത സ്റ്റാഫുകളുടെ വിശ്രമ മുറി ഉൾപ്പെടെയുള്ള സ്റ്റേഷൻ കെട്ടിടങ്ങളുടെ പുനരുദ്ധാരണവും പൂർത്തിയായി
ഇവിടെ രണ്ട് ലിഫ്റ്റുകൾ സ്ഥാപിക്കുന്നു. ഇതിനായി 23.48 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.കൊട്ടാരക്കര ടോയ്ലറ്റുകളും പ്ളാറ്റ്ഫോമും ശുചീകരിക്കുന്ന പണികളും പൂർത്തിയായി.
കുരി സ്റ്റേഷനിൽ
പ്ളാറ്റ് ഫോം 1ലെ പണികളും ശാരീരിക വൈക്യമുള്ളവർക്കായി റാമ്പ് നിർമ്മാണവും പൂർത്തിയായി.
എഴുകോൺ റെയിൽവേ സ്റ്റേഷനിൽ
പ്ളാറ്റ് ഫോം 1 ഉയർത്തി നവീകരിക്കാനുള്ള പണികൾ പുരോഗമിക്കുന്നു. സ്റ്റേഷൻ പരിസരത്ത് ബൗണ്ടറി ഫെൻസിംഗ് നിർമ്മാണത്തിനായി 4.97 ലക്ഷം രൂപ വിനിയോഗിച്ചാതായും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |