SignIn
Kerala Kaumudi Online
Thursday, 22 October 2026 7.55 PM IST

വി​ദ്യാ​ഭ്യാ​സ അ​വാർ​ഡ് വി​ത​ര​ണം

nethaji

കൊല്ലം: ഉ​മ​യ​ന​ല്ലൂർ നേ​താ​ജി മെ​മ്മോ​റി​യൽ ലൈ​ബ്ര​റി മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 1, 2 വാർ​ഡു​ക​ളിൽ നി​ന്ന് ഈ വർ​ഷം എ​സ്.എ​സ്.എൽ.സിക്കും പ്ല​സ് ടുവി​നും എ​ല്ലാ വി​ഷ​യ​ങ്ങൾക്കും എപ്ലസ് നേ​ടി​യ വി​ദ്യാർ​ത്ഥി​ക​ളെ ക്യാ​ഷ് അ​വാർ​ഡും മെമന്റോ​യും നൽ​കി ആ​ദ​രി​ച്ചു. വാ​യ​ന​ശാ​ല അ​ങ്ക​ണ​ത്തിൽ ന​ട​ന്ന ചടങ്ങ് എം.നൗ​ഷാ​ദ് എം.എൽ.എ ഉ​ദ്​ഘാ​ട​നം ചെ​യ്തു. അ​വാർ​ഡു​കളും വി​ത​ര​ണം ചെയ്തു. ചടങ്ങിൽ ഓ​ണാ​ഘോ​ഷ ക​ലാ - കാ​യി​ക മ​ത്സ​ര വി​ജ​യി​കൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും നൽകി.
ലൈ​ബ്ര​റി പ്ര​സി​ഡന്റ് എസ്.വി​ജ​യൻ അ​ദ്ധ്യ​ക്ഷനായി. ഗ്രാ​മ​പ​ഞ്ചാ​ത്ത് അം​ഗ​ങ്ങ​ളാ​യ നാസർ, ലൈ​ബ്ര​റി കൗൺ​സിൽ മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് നേ​തൃ​സ​മി​തി കൺ​വീ​നർ ബി​ജു കു​ന്നു​വി​ള എ​ന്നി​വർ സംസാരിച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗൺ​സിൽ ലൈ​ബ്ര​റി പ്ര​തി​നി​ധി ആ.ഗി​രീ​ഷ് സ്വാ​ഗ​ത​വും ബാ​ല​വേ​ദി സെ​ക്ര​ട്ട​റി ഫൗ​സി​യ നൗ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL