കൊല്ലം: സി.ബി.എസ്.ഇ കൊല്ലം സഹോദയ കലോത്സവം (സർഗോത്സവ്) 16 മുതൽ 19 വരെ ചാത്തന്നൂർ കാരംകോട് വിമല സെൻട്രൽ സ്കൂളിൽ നടക്കും. 42 വിദ്യാലയങ്ങളിൽ നിന്നായി 3000 ലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. പത്ത് വേദികളിലാണ് മത്സരം. ഇന്ന് മൂന്ന് വേദികളിലായി ചിത്ര രചനാ മത്സരങ്ങൾ നടക്കും. 16ന് ഉച്ചയ്ക്ക് 1.30ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യു അദ്ധ്യക്ഷനാകും. മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപതാ വികാരി മോൺ. ഫാ. സ്റ്റീഫൻ കുളത്തുംകരോട്ട് മുഖ്യപ്രഭാഷണം നടത്തും. സർഗോത്സവ് 2024 ന്റെ നടത്തിപ്പിനായി ജനറൽ സെക്രട്ടറി ഫാ. സാമുവേൽ പഴവൂർ പടിക്കലിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. 19ന് വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സമ്മാന വിതരണം നടക്കും. പത്രസമ്മേളനത്തിൽ സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യു, ജനറൽ കൺവീനർ ഫാ. സാമുവൽ പഴവൂർ പടിക്കൽ, വിമല സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ടോം മാത്യു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |