കൊല്ലം: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ 76 ഇരുചക്ര വാഹനങ്ങളും 40 ലാപ്ടോപ്പുകളും വിതരണം ചെയ്തു. പള്ളിമൺ സിദ്ധാർത്ഥ ഗ്രീൻ ക്യാമ്പസിൽ നടക്കുന്ന ചടങ്ങ് പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സിസ്റ്റർ പ്രശാന്തി അദ്ധ്യക്ഷയായി. ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്വയം സംരംഭകരായ 76 വനിതകൾക്കും 40 വിദ്യാർത്ഥികൾക്കുമാണ് സ്കൂട്ടറും ലാപ്ടോപ്പും വിതരണം ചെയ്തത്. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഗിരിജ കുമാരി, ഗ്രാമപഞ്ചായത്ത് അംഗം കെ.ഉണ്ണിക്കൃഷ്ണൻ, എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ, സംസ്ഥാന ചെയർമാൻ അനന്ദു കൃഷ്ണൻ, പ്രദീപ് വാസുദേവ്, ഡയറക്ടർ ബോർഡ് അംഗമായ ജയകൃഷ്ണൻ, ജില്ലാ കോ ഓഡിനേറ്റർ വി.എസ്.റാണ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |