SignIn
Kerala Kaumudi Online
Saturday, 24 October 2026 11.54 AM IST

ദമ്പതികളെ ആക്രമിച്ച പ്രതി പിടിയിൽ

arst
ശശിധരൻ പിള്ള

കൊല്ലം: ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ച പ്രതി പിടിയിൽ. പരവൂർ പൂതക്കുളം സോപാനം വീട്ടിൽ ശശിധരൻ പിള്ളയാണ് (60) പരവൂർ പൊലീസിന്റെ പിടിയിലായത്. ചൊവാഴ്ച രാത്രി 10.30 ന് മുക്കട ജംഗ്ഷനിൽ വച്ച് പ്രതി യുവതിയുടെ ഫോട്ടോയെടുത്തത് ഭർത്താവ് ചോദ്യം ചെയ്തു.

തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവതിയുടെ ഭർത്താവിനെയും സുഹൃത്തിനെയും പ്രതി ആക്രമിച്ചു. ദമ്പതികൾ സ്ഥലത്ത് നിന്ന് പോകാൻ ശ്രമിക്കുന്നിടയിൽ പ്രതി യുവതിയുടെ ഷാളിൽ വലിച്ച് നിലത്തിട്ടു. പരവൂർ പൊലീസിൽ സംഭവം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

പരവൂർ പൊലീസ് സബ് ഇൻസ്‌പെക്ടമാരായ ബിജു, പ്രകാശ്, എസ്.സി.പി.ഒ അനിൽ, സി.പി.ഒ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് ശശിധരൻ പിള്ളയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL