SignIn
Kerala Kaumudi Online
Saturday, 24 October 2026 11.55 AM IST

നേത്ര ചികിത്സാ ക്യാമ്പ്

phot
എ.ഐ.വൈ.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നേത്രചികിത്സ ക്യാമ്പ് സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ.സി.എ.അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായിരുന്ന ആർ.രാമചന്ദ്രന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം 21ന് വിപുലമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര ചികിത്സ ക്യാമ്പ് എ.ഐ. വൈ.എഫ് സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ.സി.എ.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ. വൈ.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർ.നിധിൻരാജ് അദ്ധ്യക്ഷനായി. യോഗത്തിൽ കടത്തൂർ മൺസൂർ, എസ്.കൃഷ്ണകുമാർ, ആർ.ശരവണൻ, അഡ്വ.അനന്തു എസ്.പോച്ചയിൽ, കെ.പി.വിശ്വവത്സലൻ, കെ.രവീന്ദ്രൻപ്പിള്ള, വി.സുഗതൻ, എസ്.രാജീവുണ്ണി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി, സുരേഷ് താനുവേലിൽ, അബ്ദുൽഖാദർ, വിശ്വംഭരൻ, രജിത രമേശ് , എസ്.കാർത്തിക്, കൃഷ്ണദേവരാജ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL