SignIn
Kerala Kaumudi Online
Saturday, 24 October 2026 1.50 PM IST

അഖിലേന്ത്യാ സഹകരണ വാരാഘോഷം

photo
ശാസ്താംകോട്ട സർക്കിൾ സഹകരണ യൂണിയന്റെ 71-ാം അഖിലേന്ത്യ സഹകരണ വാരാഘോഷം ശാസ്താംകോട്ടയിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘടനംചെയ്യുന്നു

പോരുവഴി: ശാസ്താംകോട്ട സർക്കിൾ സഹകരണ യൂണിയന്റെ 71-ാം അഖിലേന്ത്യ സഹകരണ വാരാഘോഷം ശാസ്താംകോട്ടയിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. കാരുവള്ളി ശശി മുഖ്യപ്രഭാഷണം നടത്തി. എം. ഗംഗാധര കുറുപ്പ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, മുൻ എം.പി കെ.സോമപ്രസാദ്, കാപെക്സ് ചെയർമാൻ എം.ശിവശങ്കരപിള്ള, ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ ,എം.വി.ശശികുമാരൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.സുന്ദരേശൻ, ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, കാരയ്ക്കാട്ട് അനിൽ, ബി.ഹരികുമാർ, ബി.ബിനോയി തുടങ്ങിയവർ വിവിധ ഉപഹാരങ്ങൾ സമർപ്പിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.മോഹനൻ, ജോ.രജിസ്ട്രാർ അബ്ദുൽ ഹലീം, എസ്. ലീല, അസി.രജിസ്ട്രാർ എം.ശ്രീവിദ്യ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL