SignIn
Kerala Kaumudi Online
Saturday, 24 October 2026 11.54 AM IST

മെഡിട്രീന ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനാചരണവും ശിശുദിനാഘോഷവും

t
മെഡിട്രിന ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ബീച്ചിൽ നടത്തിയ ലോക പ്രമേഹ ദിനാചരണവും ശിശുദിനാഘോഷവും മെഡിട്രിന ഗ്രൂപ്പ് എം.ഡിയും ചെയർമാനും ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ പ്രതാപ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: മെഡിട്രിന ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ബീച്ചിൽ നടത്തിയ ലോക പ്രമേഹ ദിനാചരണവും ശിശുദിനാഘോഷവും മെഡിട്രിന ഗ്രൂപ്പ് എം.ഡിയും ചെയർമാനും ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ പ്രതാപ് കുമാർ ഉദ്‌ഘാടനം ചെയ്തു. ആശുപത്രി സി.ഒ.ഒ രജിത് രാജൻ സ്വാഗതം പറഞ്ഞു.

കളറിംഗ് മത്സരത്തിൽ നൂറു കണക്കിന് കുട്ടികൾ പങ്കെടുത്തു. ഗ്രൂപ്പ് സി.ഇ.ഒ ഡോ. മഞ്ജു പ്രതാപ്, ചീഫ് ഗൈനക്കോളജിസ്റ്റ് ഡോ. വത്സലകുമാരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രമേഹ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ആശുപത്രിയിലെ ഡോ. റെമി ജോർജ്, ഡോ. അരുൺ ശ്രീകുമാർ, ഡോ സഞ്ജു, ഡയറ്റിഷൻ അന്ന ജോസഫ് എന്നിവർ സംസാരിച്ചു. വർഷങ്ങളായി ബീച്ചിൽ കച്ചവടം ചെയ്യുന്നവർക്ക് വെയിലിലും മഴയിലും സംരക്ഷണം ലഭിക്കാൻ വലിയ ഗാർഡൻ അംബ്രല്ലകൾ വിതരണം ചെയ്തു. പ്രമുഖ ടി.വി താരം കാരക്കാട് വിനീഷ് ദേവ് നയിച്ച ഗെയിം ഷോയും ഗാനമേളയും അരങ്ങേറി. മീഡിയ ഹെഡ് റിയാസ് ആയിരുന്നു പരിപാടിയുടെ അവതാരകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL