SignIn
Kerala Kaumudi Online
Saturday, 24 October 2026 7.54 AM IST

കുടുംബശ്രീ രാജ്യത്തിന് മാതൃകയാവണം

kudubmasre-

കൊല്ലം: കേരളത്തിലെ കുടുംബശ്രീ രാജ്യത്തിന് മാതൃകയാണെങ്കിലും സാമ്പത്തിക അച്ചടക്കത്തിലും മാതൃകയാകാൻ ജാഗ്രത പുലർത്തണമെന്ന് കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ. ജില്ലയിലെ കുടുംബശ്രീയുടെ അക്കൗണ്ടിംഗ് ആൻഡ് ഓഡിറ്റിംഗ് സംബന്ധിച്ച് ഏകീകൃതമായ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യാൻ കൊല്ലം ഇ.കാസിം സ്‌മാരക ഹാളിൽ നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ 150 ഓഡിറ്റർമാർ ശില്പശാലയിൽ പങ്കെടുത്തു. കുടുംബശ്രീയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യവും അഴിമതി രഹിതവുമാക്കാനാണ് പരിശീലനം നൽകിയത്. ഓഡിറ്റിൽ കണ്ടെത്തുന്ന വിവരങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് തിരുത്താൻ അവസരം നൽകുന്നതിന് മുമ്പ് പുറത്തുവിടുന്ന ചില ഓഡിറ്റർമാരുടെ നടപടി ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ, ആർ.രതീഷ് കുമാർ, സജിൻ ജോഷ്, ജെസി ജോൺ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL