കൊല്ലം: ജില്ലയിൽ സ്ഥിരതാമസക്കാരായ 18 നും 55 വയസിനും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് (വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) വായ്പ അനുവദിക്കുന്നു. പട്ടികജാതി - വർഗക്കാർക്ക് നാല് വർഷ കാലയളവിൽ എട്ട് ശതമാനം പലിശ നിരക്കിലും പിന്നാക്ക വിഭാഗം, പൊതുവിഭാഗക്കാർക്ക് അഞ്ചുവർഷ കാലയളവിൽ എട്ട് ശതമാനം പലിശ നിരക്കിലും ന്യൂനപക്ഷ വിഭാഗക്കാർക്ക് അഞ്ചുവർഷത്തേക്ക് ആറ് ശതമാനം പലിശ നിരക്കിലുമാണ് വായ്പ. www.kswdc.org യിൽ അപേക്ഷ ഫോം ലഭിക്കും. രേഖകൾ സഹിതം വനിത വികസന കോർപ്പറേഷൻ, ജില്ലാ ഓഫീസ്, രണ്ടാം നില, എൻ.തങ്കപ്പൻ മെമ്മോറിയൽ ഷോപ്പിംഗ് കോംപ്ലക്സ്, ക്ലോക്ക് ടവറിന് സമീപം, ചിന്നക്കട എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 9188606806.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |