SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 PM IST

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം ഇന്ന്

കൊല്ലം: അഷ്ടമുടി കായലിന്റെ ഓളപ്പരപ്പിൽ ആവേശത്തിരയിളക്കവുമായി ഇന്ന് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും നടക്കും. മന്ത്രി ജെ.ചിഞ്ചുറാണി ഉച്ചയ്ക്ക് 2ന് ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തും. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. എൻ.കെ പ്രേമചന്ദ്രൻ എം.പി മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. സമാപനസമ്മേളനവും സമ്മാനദാനവും മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. സമാപന സമ്മേളനത്തിൽ എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാവും. എം.പിമാരായ കൊടുക്കുന്നിൽ സുരേഷ്, കെ.സി.വേണുഗോപാൽ, എം.എൽ.എമാരായ പി.എസ്.സുപാൽ, സുജിത്ത് വിജയൻപിള്ള, ജി.എസ്.ജയലാൽ, കോവൂർ കുഞ്ഞുമോൻ, പി.സി.വിഷ്ണുനാഥ്, ആർ.മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, കളക്ടർ എൻ.ദേവിദാസ്, ടൂറിസം സെക്രട്ടറി കെ.ബിജു, ഡയറക്ടർ ശിഖ സുരേന്ദ്രൻ, സബ് കളക്ടർ നിഷാന്ത് സിൻഹാര, എ.ഡി.എം ജി.നിർമ്മൽകുമാർ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കൗൺസിലർ ഹണി ബെഞ്ചമിൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സംഘാടകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

ഒൻപത് ചുണ്ടൻ വള്ളങ്ങളും പത്ത് ചെറു വള്ളങ്ങളുമാണ് പങ്കെടുക്കുന്നത്. വെപ്പ് എ ഗ്രേഡ് ഇനത്തിൽ രണ്ട് വള്ളങ്ങൾ, ഇരുട്ടുകത്തി എ ഗ്രേഡ് ഇനത്തിൽ രണ്ട് വള്ളങ്ങൾ, ഇരുട്ടുകത്തി ബി ഗ്രേഡ് മൂന്ന് വള്ളങ്ങൾ, വനിതകൾ തുഴയുന്ന തെക്കേതോടി (തറ വള്ളം) മൂന്ന് വള്ളങ്ങൾ എന്നിങ്ങനെ 10 വള്ളങ്ങളാണ് പങ്കെടുക്കുക. തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം. ഫലപ്രഖ്യാപനത്തിൽ കൃത്യത ഉറപ്പാക്കാൻ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഡി.ടി.പി.സി ബോട്ട് ജെട്ടി മുതൽ തേവള്ളി പാലം വരെയുള്ള കായൽ ഭാഗത്ത് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മത്സരവഞ്ചികളും ബന്ധപ്പെട്ട ഔദ്യോഗിക ജലയാനങ്ങളും ഒഴികെയുള്ള എല്ലാത്തരം ജലയാനങ്ങളുടെ സാന്നിദ്ധ്യവും സഞ്ചാരവും രാവിലെ മുതൽ വള്ളംകളി അവസാനിക്കുന്നത് വരെ പൂർണമായും നിരോധിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL