
കൊല്ലം: നിലപാട് എന്ന വാക്കിന്റെ പര്യായമാണ് പി.ടി.തോമസെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്ണ. തനിക്ക് ശരിയെന്ന് ഉത്തമബോദ്ധ്യമുള്ള വിഷയങ്ങളിൽ മറുവശത്ത് ആരെന്ന് നോക്കാതെ നിലപാടെടുത്തിരുന്ന ധീരനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായതെന്നും അവർ പറഞ്ഞു.
കൊല്ലം ഡി.സി.സി സംഘടിപ്പിച്ച പി.ടി.തോമസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദു കൃഷ്ണ. ഡി.സി.സി വൈസ് പ്രസിഡന്റ് വിപിന ചന്ദ്രൻ ആദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അൻസാർ അസീസ്, ജി.ജയപ്രകാശ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ബി.ശങ്കരനാരായണ പിള്ള, മാനവ സംസ്കൃതി ജില്ലാ വൈസ് ചെയർമാൻ എം.മാത്യൂസ്, വി.എസ്.ജോൺസൺ, അഷ്റഫ് വടക്കേവിള, ഷിഹാബുദ്ദീൻ കൂട്ടിക്കട, ചന്ദ്രൻപിള്ള, ഉപേന്ദ്രൻ മങ്ങാട്, ജോസഫ് തോബിയസ്, ജസ്റ്റിൻ കണ്ടച്ചിറ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |