
കുന്നത്തൂർ: സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജക മണ്ഡലം സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന പെൻഷൻകാരെ സംസ്ഥാനകമ്മിറ്റി അംഗം പ്രൊഫ.ചന്ദ്രശേഖരൻ പിള്ള ആദരിച്ചു. പെൻഷണേഴ്സ് അംഗങ്ങളായ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ് കുഞ്ഞ് അഭിനന്ദിച്ചു. ജില്ലാ സെക്രട്ടറി വാരിയത്ത് മോഹൻകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ വൈ. ഷാജഹാൻ, കാരയ്ക്കാട്ട് അനിൽ, നിയോജകമണ്ഡലം സെക്രട്ടറി കെ.ജി. ജയചന്ദ്രൻ പിള്ള, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ആർ.ഡി. പ്രകാശ്, പി. നളിനാക്ഷൻ, ചക്കുവള്ളി നസീർ, പദ്മസുന്ദരൻപിള്ള, പെൻഷണേഴ്സ് അസോസിയേഷൻ നേതാക്കളായ എൻ. സോമൻപിള്ള, എച്ച്.മാരിയത്ത് ബീവി, ആർ.രാജശേഖരൻ പിള്ള, ജി.ദേവരാജൻ, എസ്.എസ്. ഗീതാബായ്, സുധാകരപണിക്കർ, ശൂരനാട് വാസു, ഡി.ബാബുരാജൻ, എം.അബ്ദുൽ സമദ്, മുഹമ്മദ് ഹനീഫ, ആയിക്കുന്നം സുരേഷ്, ലീലാമണി, അസുറാബീവി, എം. തങ്ങൾകുഞ്ഞ്, സലിലകുമാരി, വി. പ്രകാശ്, ആർ.മോഹനൻപിള്ള, കെ.സാവിത്രി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അർത്തിയിൽ അൻസാരി (പ്രസിഡന്റ് ), കെ.ജി. ജയചന്ദ്രൻ പിള്ള (സെക്രട്ടറി), ജോൺ മത്തായി (ട്രഷറർ). വനിതാഫോറം ഭാരവാഹികൾ:അസൂറ ബീവി (പ്രസിഡന്റ്), സലില കുമാരി (സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |