കൊല്ലം: അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ആരോപിച്ച് ആർ.എസ്.പിയുടെ നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച് സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദഘാടനം ചെയ്തു. എൻ.കെ പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. എൻ. നൗഷാദ്, സ്വാഗതം പറഞ്ഞു എ.എ. അസീസ്, ടി.സി. വിജയൻ, ഇടവനശ്ശേരി സുരേന്ദ്രൻ, എ.എം. സാലി, ജി. രാജേന്ദ്രപ്രസാദ്, ഉല്ലാസ് കോവൂർ, എ. മുംതാസ് എന്നിവർ സംസാരിച്ചു.
കൊല്ലം റസ്റ്റ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് ജസ്റ്റിൻ ജോൺ, ആർ. സുനിൽ, സജി ഡി.ആനന്ദ്, പാങ്ങോട് സുരേഷ്, കുരീപ്പുഴ മോഹനൻ, എം.എസ്. ഗോപകുമാർ, എം.എസ്. ഷൗക്കത്ത്, സി. ഉണ്ണിക്കൃഷ്ണൻ, ജി. വേണുഗോപാൽ, സി.പി. സുധീഷ് കുമാർ, കൈപ്പുഴ റാം മോഹൻ, ആർ. അജിത് കുമാർ, ടി.കെ. സുൽഫി, ജയലക്ഷ്മി, കെ. രാജി, വിഷ്ണു മോഹൻ, സുഭാഷ് കല്ലട, പുഷ്പാംഗദൻ, ഡെൽസ തോമസ്, ദീപു ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |